റാഞ്ചി:സ്കൂളിൽ ബീഫ് പാചകം ചെയ്തതിനു പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ പാക്കൂർ ജില്ലയിലെ മാൽപഹാഡി സർക്കാർ സ്കൂളിലാണ് സംഭവം.മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പ്രിൻസിപ്പൽ റോസ ഹാൻസ്ദയെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹായി ബിജു ഹാൻസ്ദയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തു ബീഫ് പാചകം ചെയ്തു നൽകി എന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.പാചകം ചെയ്തത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്നറിയുന്നതിനായി മാംസം ലാബിലേക്ക് അയച്ചു.
India
സ്കൂളിൽ ബീഫ് പാചകം ചെയ്തു,പ്രിൻസിപ്പൽ അറസ്റ്റിൽ
Previous Articleപെരുന്നാളിന് കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ സർവീസ്