കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്കരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു. പനിപടരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പുപോലും നല്‍കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.15 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന തൊഴിലാളികളെ താല്‍കാലിക തൊഴിലാളികളാക്കി നിയമിക്കുക, ശുചീകരണത്തിന് ആവശ്യമായ കോട്ടും ഗ്ലൗസും നല്‍കുക തുടങ്ങിയവയാണ് സമരകാരുടെ പ്രധാന ആവശ്യം. മാലിന്യം നീക്കംചെയ്യപെടുന്ന വീട്ടുകാര്‍ നല്‍കുന്ന വരുമാനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.സമരം തുടർന്ന് പോയാല്‍ വരും ദിവസങ്ങളില്‍ ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്നവര്‍ വലിയ പ്രയാസം അനുഭവിക്കേണ്ടിവരും. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം