
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഇന്നു രാവിലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി .ഇന്നലെ മാത്രം കേരളത്തില്‍ ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്.ഈ വർഷം 6647 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.