ന്യൂഡൽഹി:എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ ഏറ്റെടുത്തതിന്ന് പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും മുന്നോട്ട്.താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുവാനാണ് നീക്കം.ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് നല്കാൻ നീതി ആയോഗിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ദേന ബാങ്ക്,വിജയ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,എന്നിവയെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ ലയിപ്പിക്കാനാണ് നീങ്ങുന്നത്.
India
ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും
Previous Articleചൈനയില്‍ കിന്റര്ഗാര്ഡന് സ്കൂളില്‍ സ്ഫോടനം, എഴ് മരണം