
ബീജിങ്: ചൈനയിലെ ജിയാങ്ഷു പ്രവിശ്യയില്‍ കിന്റര്ഗാര്ഡന് സ്കൂളില്‍ സ്ഫോടനം. പ്രാദേശിക സമയം 4.50 നാണ് സ്ഫോടനം നടന്നത്. ഫെഹ്ഷിയാന് എന്ന സ്ഥലത്തുള്ള കിന്റര്‍ഗാര്‍ഡനിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് സ്ഫോടനം നടന്നത്.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി വ്യക്തമാണ്.കഴിഞ്ഞ കുറച്ചുനാളുകളായി കിന്റര്ഗാര്ഡന് സ്കൂളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ചൈനയില്‍ ഉണ്ടാകുന്നുണ്ട്.