പത്തനംതിട്ട: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന് ഇ.ശ്രീധരനേയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ ഇടം നല്‍കുമെന്നും അറിയിപ്പ് ലഭിച്ചെന്ന് പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം അറിയിച്ചു.ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ കേരളത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.സംസ്ഥാന ബിജെപി നേതൃത്വവും ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Kerala
മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും
Previous Articleഅക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ രണ്ട് കയ്യാലകള്‍ കത്തിനശിച്ചു