
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍.ഈ മാസം 17-ന് കൊച്ചിമെട്രോ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നുണ്ട്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.കൂടിക്കാഴ്ചയ്ക്കുള്ള സമയംതേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരുമുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയുണ്ടെങ്കില്‍മാത്രം തുടങ്ങാന്‍ കഴിയുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം മറ്റ് കേന്ദ്രമന്ത്രിമാരും ഉണ്ടാകുമെന്നതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.