തിരുവനന്തപുരം:ടൂറിസം ഡയറക്ടർ ബാലകിരണിനെ കിയാൽ(കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്)ന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു.ടൂറിസം ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.നിലവിൽ കിയാൽ എം ഡി ആയിരുന്ന വി മുരളീധരൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.സി ബി ഐ അന്വേഷണത്തെ തുടർന്നാണ് തുളസിദാസ് രാജി വെച്ചത്.താൻ ചുമതല വഹിക്കുന്ന കാലത്തു എയർ ഇന്ത്യയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കിയാലിന്റെ എം ഡി ആയി പ്രവർത്തിക്കുന്നത് ധാര്മികതയല്ലെന്നു പറഞ്ഞാണ് അദ്ദേഹം സർക്കാരിന് രാജിക്കത്തുനൽകിയത്.രാജി ചൊവ്വാഴ്ച മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
Kerala
ബാലകിരൺ കിയാൽ എം ഡി
Previous Articleആറളം ഫാം സ്കൂളിൽ ശീതികരിച്ച സ്മാർട്ട് ക്ലാസ്സ്റൂം വരുന്നു