തളിപ്പറമ്പ:കടകൾ കുത്തിത്തുറക്കാനെത്തുന്ന മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിലെ പോലീസും വ്യാപാരികളും കൈകോർക്കുന്നു. ‘ഓപ്പറേഷൻ മൺസൂൺ’എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.നഗരത്തിലെ വെളിച്ചക്കുറവും മഴയുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ കവർച്ചക്കാർക്ക് വഴിയൊരുക്കിയിരുന്നു.ഏറെ വിസ്തൃതിയുള്ള ടൗണിലെ എല്ലാ കടകളും നിരീക്ഷിക്കാൻ ആവശ്യമായ പോലീസും ഇവിടെ ഇല്ല.ഇത്തവണ വ്യാപാരികളുടെ സഹായത്തോടെ കാവൽക്കാരെ ഒരുക്കിയാണ് മോഷ്ട്ടാക്കളെ നേരിടാൻ ഒരുങ്ങുന്നത്.രണ്ടുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പ് കാവൽക്കാരാണ് പോലീസിന്റെ നിർദേശമനുസരിച്ചു ടൗണിൽ പുലരുവോളം നിരീക്ഷണത്തിനുണ്ടാവുക.കാവൽക്കർക്കു വേണ്ടുന്ന ടോർച്,മഴക്കോട്ട് എന്നിവ വ്യാപാരികൾ നൽകും.
Kerala
മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിൽ ‘ഓപ്പറേഷൻ മൺസൂൺ’
Previous Articleമെട്രോ ഉദ്ഘാടന വേദിയില്‍ മൊബൈലിന് വിലക്ക്