ഭോപാൽ:മധ്യപ്രദേശിൽ കർഷക സമരം രൂക്ഷം.കടക്കെണിയിൽ പെട്ട് രണ്ടു കർഷകർ കൂടി ആത്മഹത്യ ചെയ്തു.ഇതോടെ അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി.ഹോഷൻഗാബാദ് ജില്ലയിലെ മഖൻലാൽ, വിദിഷ ജില്ലയിലെ ഹരിസിംഗ് യാദവ് എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മഖൻലാലിന്റെ മൃതദേഹം.പണമിടപാടുകാരിൽ നിന്നും ഇയാൾ 7 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.ഇതിന്റെ പലിശയടക്കാനായി പലപ്പോഴായി ഇയാൾ തന്റെ 7 ഏക്കർ ഭൂമി വിറ്റിരുന്നു.ആത്മഹത്യ ചെയ്യാനായി ഗുളികകൾ കഴിച്ച ജാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ മരിച്ചു.ഇതിനിടെ മൻസൂരിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പോവുകയായിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്തിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് എം പി കാന്തിലാൽ ഭൂരിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത സംസ്ഥാനങ്ങളെ ഏല്പിച്ച കേന്ദ്രസർക്കാർ നടപടിയും മഹാരാഷ്ട്രയും ഉത്തർപ്രദേശും കടം എഴുതിത്തള്ളിയതുമാണ് കാർഷിക പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരു കാരണം. കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംസ്ഥാന കോൺഗ്രസ് ബുധനാഴ്ച മുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹം സംഘടിപ്പിക്കും.
India
മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ
Previous Articleസ്പോര്‍ട്സ് ഹോസ്റ്റല്‍ തുറന്നു