India

യു.പിയില്‍ ഒരു ‘പാക് അധിനിവേശ കശ്മീര്‍’

keralanews pok in up
കാണ്‍പൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ സിമ്രാന്‍പൂര്‍ ഗ്രാമത്തിന്റെ പേര് പാക് അധിനിവേശ കശ്മീര്‍(പിഒകെ) എന്നാക്കി മാറ്റുന്നു. ഗ്രാമവാസികളാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ഈ വേറിട്ട പ്രതിഷേധം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.വൈദ്യുതിയോ, നല്ല റോഡുകളോ, സ്‌കൂളോ, ഡിസ്‌പെന്‍സറിയോ ഒരു സൗകര്യങ്ങളും ഈ ഗ്രാമത്തിലില്ല.ഗ്രാമത്തില്‍ വൈദ്യുതിയും, വെള്ളവും, നല്ല റോഡുകളും എത്തുന്നത് വരെ ഗ്രാമത്തെ പാക് അധിനിവേശ കശ്മീര്‍ എന്നായിരിക്കും തങ്ങള്‍ പറയുകയും കുറിക്കുകയുമെന്നും ഗ്രാമവാസികള്‍ പറയുന്നു.സമീപത്ത് ഒരു ഊര്‍ജനിലയമുണ്ടെങ്കിലും 70 വര്‍ഷമായി ഇവിടുത്തെ വീടുകളില്‍ കറണ്ടില്ല. കാലവര്‍ഷം എത്താറായി.ഗ്രാമത്തില്‍ ആകെ 30 പേര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. കാര്‍ഡുള്ളവര്‍ക്ക് പോലും റേഷന്‍കടയില്‍ നിന്ന് മണ്ണെണ്ണയും കിട്ടുന്നില്ല.സൗകര്യങ്ങളുടെ പരിമിതി കാരണം ഈ ഗ്രാമത്തിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാസ്ഥിതിയാണ്.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *