കൊച്ചി:കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റിക്കിന് വിലക്ക്. വലിയ ഫ്ളക്സുകളുടെ പൊലിമയും ഉദ്ഘാടന വേദിക്കുണ്ടാകില്ല. പരിസ്ഥിതിസൗഹൃദ മാതൃകയില്‍ ഹരിത നയത്തിന്റെ ചുവടുപിടിച്ചാകും കൊച്ചി മെട്രോയുടെ ഉദ്ഘാടനം.ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉദ്ഘാടനത്തിനായി ഹരിത പ്രോട്ടോക്കോള്‍ തയ്യാറാക്കിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദി തുണിയിലാണ് ഒരുക്കുന്നത്.ഉദ്ഘാടന വേദിയിലേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം അനുവദിക്കില്ല. ആവശ്യമുള്ളവര്‍ക്ക് വേദിയില്‍ സ്റ്റീൽ ഗ്ലാസിൽ വെള്ളം നല്‍കും.അലങ്കാരങ്ങള്‍ക്ക് കടലാസാണ് കൂടുതലായി ഉപയോഗിക്കുക.കെ.എം.ആര്‍.എല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബാനറുകളെല്ലാം തുണിയിലാണ് നിർമിക്കുക.
Kerala
മെട്രോ ഉദ്ഘാടനത്തിന് ഹരിത പ്രോട്ടോക്കോള്‍
Previous Articleസംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു