
അതിരപ്പിള്ളി: പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് റബ്ബര്‍മരക്കൊമ്പില്‍ തൂക്കിയിട്ടു. ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് പോയി. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. പുലി തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി.തോളിന് പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്.