
ഇരിട്ടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവനവായ്പകൾ അർഹർക്ക് നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകന്റെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങൾ ഇരിട്ടി ശാഖാ മാനേജരെ ഉപരോധിച്ചു. ദുർബലർക്ക് സബ്സിഡി നിരക്കിൽ കേന്ദ്രസർക്കാർ സഹായത്തോടെ അനുവദിക്കുന്ന ആറുലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് എസ്ബിഐയിൽ അപേക്ഷിച്ചവർക്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞു നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. സമരം അറിഞ്ഞു കണ്ണൂരിൽനിന്നെത്തിയ റീജനൽ മാനേജർ ആർ.വി.സുരേഷുമായി ഇരിട്ടി എസ്ഐ പി.സി.സജ്ജയ്കുമാറിന്റെ നഗരസഭാധികൃതർ നടത്തിയ ചർച്ചയിൽ പ്രശ്നം അനുകൂലമായി പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് രണ്ടര മണിക്കൂർ.