
പേരാവൂർ: ആറളം ഫാമിൽ മയക്കുവെടി വെച്ച് പിടികൂടിയ ചുള്ളിക്കൊമ്പന് കാവലൊരുക്കാൻ ഏറുമാടം നിർമിച്ച് അധികൃതർ. വലയംചാൽ വനം റേഞ്ച് ഓഫീസിനു സമീപം ചുള്ളിക്കൊമ്പനെ തളച്ച കൂടിനു സമീപത്തായാണ് 24 മണിക്കൂർ നിരീക്ഷണത്തിനായി ഏറുമാടം നിർമ്മിച്ചത്. മയക്കുവെടി വെച്ചപ്പോൾ ചുള്ളികൊമ്പനോടൊപ്പം ഉണ്ടായിരുന്ന ആനക്കൂട്ടങ്ങൾ കൂട് തകർക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏറുമാടം നിർമ്മിച്ചത്. കാവലിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.