കല്‍പ്പറ്റ/പത്തനംതിട്ട: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്നം സൃഷ്ടിച്ച വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ലോക്ക് ചെയ്തതായി കണ്ടത്.
വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലീസിന്റെ സാങ്കേതിക ഗവേഷണ വികസനകേന്ദ്രം സൈബര്‍ഡോം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി സിസ്റ്റം നേരെയാക്കാൻ 300 ഡോളറിൽ കൂടുതൽ മൂല്യമുള്ള ബിറ്റ് കോയിൻ നൽകണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനകം നൽകിയില്ലെങ്കിൽ തുക ഇരട്ടി ആകുമെന്നും മുന്നറിയിപ്പുണ്ട്.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവ് മുതലാക്കിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഈ പിഴവ് ആദ്യം കണ്ടെത്തിയത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ.) ആണ്. ഇതുപയോഗിച്ച് അവര്‍ തയ്യാറാക്കിയ ‘സൈബര്‍ ആയുധം’ ചോര്‍ന്നതാണ് സൈബര്‍ ആക്രമണത്തിലേക്ക് വഴിതെളിച്ചത്.