ഇടുക്കി: മൂന്നാറില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ചുവെന്നാണ് പോലീസ് പറയുന്നത്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കുറ്റകൃത്യം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു. കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്
Kerala
വിവാദ പ്രസംഗം: മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
Previous Articleഹർത്താൽ: ആബുലൻസിനും ആശുപത്രിക്കും നേരെ അക്രമം