Kerala, News, Technology

പെട്രോൾ പമ്പിൽ വെള്ളം കയറി

Screenshot_2017-05-11-23-15-06-766

പത്തനംതിട്ട: മൈലപ്രയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് ഡീസൽ ടാങ്കിൽ വെള്ളം കയറി . ഈ സമയത്ത് പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി.

ഓട്ടോമേഷൻ ജോലി നടകുന്നതിനാൽ ടാങ്കിനെ ഇന്ത്യൻ ഓയലിന്റെ സർവ്വവുമായി ബന്ധിപ്പിക്കുവാൻ വേണ്ടിയുള്ള കേബിൾ ഘടിപ്പിക്കുന്ന ഭാഗത്ത് കൂടിയാണ് മഴവെള്ളം ടാങ്കിലേക്ക് കയറിയത്. വർഷങ്ങളായി ഈ പമ്പിലെ ടാങ്കിനോ പൈപ്പ് ലൈനിനോ കേടുപാടുകൾ ഇല്ലാത്തതിനാൽ ടാങ്കിലേക്കുള്ള  മഴവെള്ളത്തിന്റെ ചോർച്ച പമ്പ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല.

ഓട്ടോമേഷനിലേക്ക് മാറി കൊണ്ടിരിക്കുന്ന പല പമ്പുകളിലും കഴിഞ്ഞ വർഷത്തിൽ കേരളത്തിൽ തന്നെ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടും ഓയൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പാലിക്കുകയോ, ഇത്തരം ജോലിയിൽ വീഴച വരുത്തുന്ന കോൺട്രാക്റ്റർമാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടാനുള്ള പ്രധാന കാരണം എന്ന് പല ഡീലർമാരും അഭിപ്രായപ്പെട്ടു.

വെള്ളം കലർന്ന ഡീസൽ പമ്പിൽ നിന്നും ശേഖരിച്ച പലരും സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ധനം മായം കലർത്തി വിൽപ്പന നടത്തുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഡീസലോ പെട്രോളോ ജലവുമായി ലയിക്കുകയില്ല എന്ന സാമാന്യ അറിവ് പോലും മറച്ച് വെക്കുന്നു എന്ന് പമ്പുടമ  പറഞ്ഞു.

 

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *