
കൊച്ചി: കൊച്ചി മെട്രോ റെയിലിൽ ഒന്നിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തിയത്. കേന്ദ്ര റയിൽവേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടർന്നാണു കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് കെഎംആർഎൽ പരീക്ഷണ ഓട്ടം നടത്തിയത്. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോ സ്റ്റേഷനുകളിലെയും ആശയവിനിമയ മാർഗങ്ങളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചായിരുന്നു ഈ പരീക്ഷണ ഓട്ടം.