International

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു

keralanews the person died on 145 age
ജക്കാർത്ത: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്തോനേഷ്യൻ മുത്തച്ഛൻ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളേയും നാല് ഭാര്യമാരേയും ആയുസിൽ മുന്നേറിയാണ് ഗോതോ ജീവിച്ചത്. അവസാന സമയത്ത് പേരക്കുട്ടികളോടു കൂടിയാണ് താമചിരുന്നത് .
ഇന്തോനേഷ്യൻ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബർ 31 ആണ് ഗോതോയുടെ ജന്മദിനം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. എന്നാല്‍ മരണം അനുഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോതോയുടെ പരാതി. അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. ദീര്‍ഘായുസ്സിന്‍െറ രഹസ്യം ക്ഷമയാണെന്നും ആയിരുന്നു ഗോതോയുടെ അഭിപ്രായം
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *