കണ്ണൂർ : വൈദ്യുതി ചാർജ് വര്‍ധനവിനെതിരെ കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട ഭരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്കാർക്ക് വേണ്ടിയാണ് ഭരിക്കുന്നത്. പാർട്ടിക്കാരായവരെ എന്ത് നെറികേട് ചെയ്തും സംരക്ഷിക്കുകയാണ്. സർക്കാരിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി
Previous Articleകാസർഗോഡ് യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ