പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അറുപത് ദിവസം പിന്നിട്ടു. രാമന്തളിയിലെ വീട്ടുകിണറുകൾ മലിനമാകാൻ കാരണമായ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി ഇരുപത്തി എട്ടിനാണ് അക്കാദമി പയ്യന്നൂർ ഗേറ്റിനു മുന്നിൽ പന്തൽകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.
രാജ്യസഭാ എം പി കൂടിയായ നടൻ സുരേഷ് ഗോപി മുപ്പതിന് രാവിലെ ഒൻപതിന് രാമന്തളിയിലെത്തും. സമരപ്പന്തൽ സന്ദർശിച്ച് സുരേഷ് ഗോപി അഭിവാദ്യം ചെയ്യും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി എത്തുന്നത്. സമര പന്തലിൽ നിധീഷ് കൊടിയത് നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു .