ചെന്നൈ: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി. തമിഴ്‌നാട്ടില്‍ തീയേറ്ററുകളില്‍ എത്തുന്നതിന് മുമ്പേയാണ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. ചിത്രം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ പേര് പുറത്തുവിടരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.. തമിഴ് പതിപ്പിന് പകരം തെലുങ്ക് പതിപ്പാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമാ വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല സ്ഥലത്തും ബാഹുബലി രണ്ടിന്റെ മോണിംഗ് ഷോ മുടങ്ങിയിരുന്നു. കെ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം നേടിയത്. കരാര്‍ അനുസരിച്ചുള്ള തുകയുടെ ഭൂരിഭാഗവും ഇവര്‍ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്‌സിന് നല്‍കിയെങ്കിലും കുറച്ച് പണം കുടിശ്ശിക വരുത്തി. ഇതു കാരണം അവസാന നിമിഷം ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിക്കുകയായിരുന്നു. നിര്‍മാതാക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ തിയേറ്റര്‍ ഉടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളൂ.