ന്യൂഡൽഹി: എന്ത് കൊണ്ട് ഒരു സ്ത്രീക്ക് രാജ്യത്ത് സമാധാനമായി ജീവിച്ചു കൂടാ എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പതിനാറു വയസ്സുള്ള പെൺകുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതിന്റെ ഫലമായി ആത്മഹത്യ ശ്രമം നടത്തുകയും ചെയ്ത ഒരു കേസ് പരിഗണിക്കവെ ആണ് സുപ്രീം കോടതി ഈ പ്രഖ്യാപനം നടത്തിയത്.
സ്ത്രീകളുടെ സ്വതന്ത്രമായ തീരുമാനത്തെ മറികടന്ന് ഒരാൾക്കും ആരെയെങ്കിലും പ്രേമിക്കണമെന്നു ഒരു സ്ത്രീയോട് നിർബന്ധിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ, എം എം ശാന്തൻ ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.