ഇരിട്ടി: വെള്ളക്കരം കുടിശ്ശിക ആയതിനെ തുടർന്ന് ആറളം പഞ്ചായത്തിലെ ചങ്കയത്തോട് പട്ടികവർഗ കോളനി നിവാസികൾക്കുള്ള കുടിവെള്ള വിതരണം നിർത്തിയത് കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. മുപ്പത് കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്കും ഇതോടെ വെള്ളം ലഭിക്കാതെയായി. കോളനിയിലെ ഇരുപത്തി അഞ്ചു വീടുകളിലായി നൂറിലധികം പേരാണ് കഴിയുന്നത്. കിണറുകളെല്ലാം വറ്റിയതോടെ പുഴവക്കിലെ കുഴികളിൽ നിന്നാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് വൻ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നത്. കോളനിക്കായി സർക്കാർ ചിലവിൽ കുടിവെള്ളം വേണമെന്നാണ് ഇവരുടെ ആവശ്യം. പട്ടിക വർഗ വിഭാഗക്കാർക്ക് കുടിവെള്ള പദ്ധതി ഉണ്ടായിട്ടും അതൊന്നും കോളനി വാസികൾക്ക് ലഭിക്കുന്നില്ല.
Kerala
വെള്ളക്കരം അടച്ചില്ല : ചങ്കയത്തോട് കോളനിയിൽ കുടിവെള്ളം നിലച്ചു
Previous Articleമിഷനറി ട്രെയിനിങ് ക്യാമ്പിന് പൊട്ടംപ്ലാവിൽ ഇന്ന് തുടക്കം