മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ഏജൻസികളുടെ സംയുക്ത സുരക്ഷാ പരിശോധന തുടങ്ങി. രണ്ടു ദിവസത്തെ പരിശോധന ഇന്ന് സമാപിക്കും. വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് ഇന്നലെ ഉച്ച മുതൽ പരിശോധന ആരംഭിച്ചത്. സുരക്ഷാ സംവിധാനങ്ങളും നിർമാണ പ്രവർത്തനങ്ങളും സംഘം പരിശോധിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ മൂന്നാംഘട്ടമാണിത്. ടെർമിനൽ കെട്ടിടം, റൺവേ, വിവിധ റോഡുകൾ, പ്രവേശന കവാടം തുടങ്ങിയവയെല്ലാം പരിശോധിച്ചു.
Kerala
സുരക്ഷാ ഏജൻസികളുടെ സംയുക്ത പരിശോധന തുടങ്ങി
Previous Articleമുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല: കുഞ്ഞാലിക്കുട്ടി