ന്യൂഡൽഹി : അർഹത ഇല്ലാത്തവരെ ജില്ലാ, സെഷൻസ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു. സെലെക്ഷൻ പ്രക്രിയയിൽ എഴുത്തുപരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും കുടി ലഭിച്ച മാർക്കുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരളാ ഹൈകോടതിക്ക് നോട്ടീസ് അയച്ചത്.
India, Kerala
ജഡ്ജി നിയമനം: ഹൈകോടതിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
Previous Articleഎ ഐ എ ഡി എം കെ ലയിക്കുന്നു: ശശികലയെ പുറത്താക്കും