മട്ടന്നൂർ: മട്ടന്നൂരിൽ ഡെങ്കി പനി പടരുന്നു. ഈ സാഹചര്യത്തിൽ മട്ടന്നൂർ നഗരത്തിലെ മഹാദേവ ക്ഷേത്ര റോഡിലും പരിസരങ്ങളിലും ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗൗരവകരമായ സ്ഥിതിയാണ് ഇവിടെ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. പത്തു പേർക്കാണ് നഗരസഭയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാൽപതു വീടുകൾ സന്ദർശിച്ചതിന് പതിമൂന്നു പേർക്ക് പനി ബാധിച്ചതായി കണ്ടെത്തി. അടിയന്തിരമായി മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണവും തുടങ്ങും. പനി ബാധിക്കുന്നവർ സർക്കാർ ആശുപത്രികളിൽ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
Health, Kerala
ഡെങ്കി പനി: മട്ടന്നൂരിൽ സ്ഥിതി ഗുരുതരം
Previous Articleഞാൻ സിനിമവിടുന്നു എന്ന വാർത്ത വ്യാജം: നടി പാർവതി മേനോൻ