തളിപ്പറമ്പ് ∙ ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവം യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കിൽ പ്രസ്തുത കോളജ് മാനേജ്മെന്റ് എല്ലാതരത്തിലും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും ഒരു കേസും ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെത് ഒരു ആത്മഹത്യയായി മാത്രം കാണേണ്ട കാര്യമല്ലെന്ന് പറഞ്ഞ് എസ്എഫ്ഐ യാണ് ആദ്യം പ്രശ്നം ഉന്നയിച്ചത്. അപ്പോൾ തന്നെ ഇടതുമുന്നണി സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയാണ് ഉണ്ടായത്.
ഇപ്പോൾ ഈ കേസിൽ രണ്ടുപേർ മാത്രമാണ് പിടിയിലാകാനുള്ളത്. സർക്കാർ നടപടികളെ അംഗീകരിച്ച് കൂടെ നിൽക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ഇതിനിടയിലാണ് ഡിജിപിയെ കാണാൻ ജിഷ്ണുവിന്റെ മാതാവ് എത്തി പാടില്ലാത്ത ഒരുപാട് രംഗങ്ങൾ സൃഷ്ടിച്ചത്. തെറ്റുപറ്റിയാൽ തുറന്ന് പറയാനും തിരുത്താനും തയാറാണ്.