
മുല്ലക്കൊടി: മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. 2014–ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രഹിംകുഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്. കാസർക്കോട്ടെ ജാസ്മിൻ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷൻസ് ആണ് പാലത്തിന്റെ നിർമാണം നടത്തിയത്. അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുല്ലക്കൊടി മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.