ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകൾ മെയ് മാസം മുതൽ ഞായറാഴചകളിൽ അവധി എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് മെയ് 14 മുതൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ പമ്പുകൾ അടച്ചിടുവാൻ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആയ കൺസോഷിയം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്സ് (CIPD) തീരുമാനിച്ചിരിക്കുന്നു.
ആബുലൻസ് പോലുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമേ ഈ തീരുമാനത്തെ തുടർന്ന് ഞായറാഴചകളിൽ ഇന്ധനം പമ്പുകളിൽ നിന്നും ലഭിക്കുകയുള്ളൂ. വർദ്ധിച്ചു വരുന്ന വൈദ്യുത ചാർജ്ജും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തന ചിലവുകളും പരിഗണിക്കുമ്പോൾ ഈ മേഖല വൻ പ്രതിസന്ധിയിലാണെന്നും തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് CIPD പ്രസിഡണ്ട് എഡി സത്യനാരായൺ അറിയിച്ചു.
മാസങ്ങളായി ഡീലർമാർക്ക് നൽക്കാമെന്ന് ഓയൽ കമ്പനികൾ ഉറപ്പ്കൊടുത്ത ഡീലർ കമ്മീഷൻ ഒരു വാഗ്ദാനമായി മാത്രം നിലനിൽകുകയാണെന്നും ഇതേ നിലപാട് കമ്പനികൾ തുടരുകയാണെങ്കിൽ ദിവസേന 8 മണിക്കൂർ മാത്രം പ്രവർത്തന സമയമാക്കി ചുരുക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു എന്നു കൂടി അദ്ദേഹം അറിയിച്ചു.
ഈ തീരുമാനം പ്രാവർത്തികമാവുന്നതോടെ കേരളം ,കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേതുൾപ്പടെ 25000 ഓളം പെട്രോൾ പമ്പുകൾക്ക് ഞായറാഴചകൾ അവധി ദിനമാകും.