തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി പ്രത്യേക മന്ത്രിസഭായോഗം ഇന്നുചേരും. ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് സാധ്യത. സാമൂഹ്യപെന്ഷന് വിതരണം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. പത്താം ക്ലാസുവരെ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.