കോഴിക്കോട്: ഡല്‍ഹിയിലും ഹൈദരാബാദിലും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ ലോറി സമരം ശക്തമാക്കാന്‍ ഉടമകളുടെ തീരുമാനം.ചരക്കുമായി എത്തുന്ന ലോറികള്‍ തടയുമെന്നും ശനിയാഴ്ച രാത്രിമുതല്‍ സമരം രാജ്യവ്യാപകമാക്കുമെന്നും ലോറി ഉടമകൾ പറഞ്ഞു.ഇതോടെ ലോറി സമരം സംസ്ഥാനത്തെ വിഷു വിപണിയെ ബാധിക്കുമെന്ന് ഉറപ്പായി.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ആര്.ടി.ഒ ഫീസുകള്‍ കുറയ്ക്കുക, ടോളുകള്‍ കുറയ്ക്കുക, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഓടാന്‍ ഓടാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകളുടെ സമരം. അതിനിടെ ഒരുവിഭാഗം ലോറി ഉടമകള്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നു.