
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനി സ്വദേശിയാണ്. മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈഒരു ഐഎസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് അക്രമത്തെ തുടര്‍ന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.