
തലശ്ശേരി: തലശ്ശേരി നഗരസഭ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം നടത്തുന്നു. പ്രദർശനം ശനിയാഴ്ച ആറുമണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. 13 മുതല്‍ പ്രദര്‍ശനം തുടങ്ങും. പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, സാംസ്‌കാരിക വകുപ്പ്, ഫിഷറീസ് വകുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ പ്രദര്‍ശനമുണ്ടാകും. പ്രദര്‍ശനനഗരിയില്‍ പ്രവേശനത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.