
തൃശൂര്‍ : തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി ബിജെപിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം രൂപീകരിച്ചു. ജില്ലാ അധ്യക്ഷന്‍ എ. നാഗേഷിനെ പ്രസിഡന്റാക്കിയാണ് മാംസ വിപണന സഹകരണ സംഘം രൂപീകരിച്ചത്. മലപ്പുറം ഉപതെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി സഹകരണ സംഘം രൂപീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിരോധിക്കപ്പെടാത്ത ബീഫ് കഴിക്കുന്നതിന് ബിജെപി എതിരല്ലെന്ന് നാഗേഷ് പറഞ്ഞു.