ദില്ലി : കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വലച്ച ചരക്കു ലോറിസമരം അവസാനിപ്പിക്കുന്നതിനായി സമരക്കാരുമായി ഇന്ന് ചര്‍ച്ച നടക്കും. ഹൈദരാബാദില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച മുതല്‍ അവശ്യസാധനങ്ങളുടെ നീക്കം നിര്‍ത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയാണ് ലോറിയുടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം നാലുദിവസം പിന്നിട്ടതോടെ സംസ്ഥാനങ്ങളിലെ ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ചര്‍ച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിന്റെ ഭാവിയെന്ന് ലോറിയുടമകള്‍ വ്യക്തമാക്കി.