Kerala

രാമന്തളി മാലിന്യപ്രശ്‌നം: പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കും

keralanews ramanthali-waste-plant

പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധസംഘത്തെനിയോഗിക്കുമെന്ന് സർക്കാർ. സംഘം ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുതിയ മാലിന്യപ്ലാന്റ് വേണ്ടിവരുമെന്നാണ് വിദഗ്ദ്ധ സംഘം നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അതിനും നാവിക അക്കാദമി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനകരമായ സ്ഥാപനമാണ് നാവിക അക്കാദമി. നാവിക അക്കാദമിയോടും കേഡറ്റുകളോടും നമുക്ക് നല്ല ബന്ധമായിരിക്കണം. പ്രശ്‌നം പരിഹരിക്കും. രാമന്തളിയില്‍ കുടിവെള്ളവിതരണമുണ്ടാകും.. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പി.കരുണാകരന്‍ എം.പി., സി.കൃഷ്ണന്‍ എം.എല്‍.എ., കളക്ടര്‍ മിര്‍ മുഹമ്മദലി, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, പഞ്ചായത്തംഗം ടി.കെ.പ്രീത എന്നിവരും നാവിക അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *