ആലക്കോട്: വിദ്യാര്‍ഥികള്‍ക്ക് സ്വയംരക്ഷയ്ക്കായി കളരി-മര്‍മ പരിശീലനം നല്കി. 25 കുട്ടികള്‍ വീതമുള്ള ബാച്ചുകള്‍ക്ക് അധ്യയനസമയം നഷ്ടപ്പെടുത്താതെ 20 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്കായി കരുവന്‍ചാലിലെ കടത്തനാട് കളരിയില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വേനൽ കാല പരിശീലനവുമുണ്ട്. കളരിയിലെ മര്മവിദ്യകള്, വ്യായാമം, മെയ് പയറ്റ്, വാള് പ്രയോഗം, കത്തി പ്രയോഗം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് 20 ദിവസത്തെ പരിശീലനം.
Kerala
വിദ്യാര്‍ഥികള്‍ക്ക് കളരി-മര്‍മ പരിശീലനം
Previous Articleപ്ലസ് വണ്‍ പരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം