തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം.റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതിൽ 4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.68,694 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത്.വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മുന്നിൽ പാലയും മുവാറ്റുപുഴയുമാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചപ്പോൾ 1,38,086 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേർ ഇതിലൂടെ എല്ലാ വിഷയങ്ങൾക്കും എ + നേടി. പുനർമൂല്യനിർണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഈ മാസം 25 വരെ അപേക്ഷിക്കാം. സേ പരീക്ഷകൾ ജൂൺ 7 മുതൽ 14 വരെയായി നടക്കും. ഫല പ്രഖ്യാപനം ജൂൺ അവസാനം. അടുത്ത ആഴ്ചയോടെ പ്രസ് വൺ പ്രവേശനത്തിന്റെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.