
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്നു. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്ന് കെ സി ജോസഫ് എം എൽ എ ആണ് സ്കൂളിന്റെ പേര് ശിപാർശ ചെയ്തത്. യോഗം കെ സി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർ പേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അഡ്വ എം സി രാഘവൻ ചെയർമാനായും പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു.