Kerala, News

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവം; തീ ആളാന്‍ കാരണം സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോള്‍ കുപ്പികൾ എന്ന് നിഗമനം

കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച അപകടത്തിൽ തീ ആളിക്കത്താൻ കാരണം സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോള്‍ കുപ്പികൾ എന്ന് നിഗമനം.ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടായ തീപൊടുന്നനെ ആളിപ്പടരാൻ ഇത് കാരണമായി. എയർ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഡ്രൈവർ സീറ്റിനടിയിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു. അതേസമയം ഔദ്യോഗികമായ സ്ഥിരീകരണം ഫോറൻസികിന്റെ റിപ്പോർട്ട്‌ വന്നതിന് ശേഷമെന്നും ഉദ്യോഗസ്ഥർപറഞ്ഞു.
Previous ArticleNext Article