Kerala, News
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു;പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിന് പിടിച്ച് ഗർഭിണി അടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം.കണ്ണൂർ ഗവണ്മെന്റ് ആശുപത്രിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.കാറിൽ ആറ് പേരാണുണ്ടായിരുന്നത്.കാർ ഓടിച്ചിരുന്ന ഭർത്താവും ഗർഭിണിയുമായാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം.പൂർണ്ണ ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപടമുണ്ടായത്. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.വാഹനത്തിന് തീപിടിച്ച വിവരം മറ്റ് വാഹനത്തിലെത്തിയവരാണ് അറിയിച്ചത്. ഡോർ ജാം ആയതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ലെന്നാണ് ദൃസാക്ഷികൾ പറയുന്നത്.കാറിന് തീപ്പിടിച്ച് അൽപ്പസമയത്തിനുള്ളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതിലൂടെയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷ വിഭാഗം എത്തിയാണ് തീ അണച്ചത്.പിൻ സീറ്റിലുണ്ടായിരുന്നത് ബന്ധുക്കളായിരുന്നു.ഇവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.തീ ആളിപ്പടര്‍ന്നതോടെ മുന്‍വശത്തെ വാതിലുകള്‍ ലോക്കായി. ഇരുവരെയും വലിച്ച് ഇറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കത്തുന്ന കാറിനുള്ളില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. മണ്ണും സമീപത്ത് നിന്ന് ലഭിച്ച വെള്ളവുമൊഴിച്ച് പരമാവധി ശ്രമിച്ചിട്ടും ഇരുവരും കത്തിയമരുന്നത് നാട്ടുകാര്‍ക്ക് കണ്ട് നില്‍ക്കേണ്ടി വന്നു. സമീപത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച മാരുതി എക്സ്പ്രസോ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Previous Articleസംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ