Kerala, News

സംസ്ഥാനത്ത് പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

keralanews government order made masks mandatory in public places and workplaces in the state

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അറിയിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നും ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലാണെന്നും സർക്കാർ വ്യക്തമാക്കി.സാമൂഹിക അകലം പാലിക്കണം, സൈനിറ്റൈസർ ഉപയോഗിക്കണം, തൊഴിലിടങ്ങളിലും വാഹനങ്ങളിലും ആളുകൾ കൂടുന്ന ഇടങ്ങളിലും മാസ്‌ക് ധരിച്ചിരിക്കണം. ജോലി സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്. കടകൾക്ക് പുറമേ, തിയേറ്ററുകൾ, ഇവന്റുകൾ എന്നിവിടങ്ങളിലും സാനിറ്റൈസർ നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്.ഈ മാസം 12ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതേസമയം അസ്വാഭാവികമായി വിജ്ഞാപനത്തില്‍ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യം നിലവിലില്ല.നേരത്തെ വ്യാപനം ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ നിയന്ത്രണം നീട്ടുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് വിശദീകരണം.

Previous ArticleNext Article