നേപ്പാള്‍: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയിലുണ്ടായ വിമാനാപകടത്തില്‍ 68 പേർക്ക് ദാരുണാന്ത്യം.ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നുവീണത്.യാത്രക്കാരെ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 68 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിതകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (കോക്ക് പീറ്റ് വോയ്സ് റെക്കോഡർ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 15 വർഷം പഴക്കമുള്ള വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായെന്നാണ് പ്രാഥമിക വിവരം.അപകടത്തിന് ഇടയാക്കിയ വിമാനം 2012 വരെ ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം കുറച്ച് കാലം തായ്ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019-ലാണ് യതി എയർലൈൻസ് ഈ വിമാനം വാങ്ങിയത്.
International, News
നേപ്പാളിൽ വിമാന അപകടം; 68 പേർക്ക് ദാരുണാന്ത്യം;ബ്ലാക്ക് ബോക്സ് കണ്ടെത്തി
Previous Articleകണ്ണൂരിൽ മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ