തിരുവനന്തപുരം: എ.കെ ശശീന്ദ്രന് രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ. ‘എന്‍സിപിയുടെ വകുപ്പ് മറ്റാര്‍ക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാര്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതില്‍ പ്രശ്നമില്ല. ശശീന്ദ്രന് രാജിവച്ചെങ്കിലും പകരം മന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ ആളുള്ളപ്പോള്‍ പിന്നെ മറ്റൊരാള്‍ക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോയെന്നും’ അദ്ദേഹം ചോദിച്ചു.
ശശീന്ദ്രന് തെറ്റു ചെയ്തിട്ടില്ല എന്നു തെളിഞ്ഞാല്‍ ആ സെക്കന്‍ഡില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. ഞാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാണ്. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. അക്കാര്യം കോടിയേരി ബാലകൃഷ്ണന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്‍സിപി ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ച് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്