Kerala, News

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെൺകുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

keralanews girl died after bitten by stray dog in pathanamthitta confirmed infected with rabies

പത്തനംതിട്ട:റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെൺകുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് അഭിരാമി മരിച്ചത്. ചികിത്സയിലിരിക്കെ അഭിരാമിയ്‌ക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതോടെയാണ് മരണ ശേഷം സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. തെരുവ് നായയുടെ കടിയേറ്റ ശേഷം പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെ അഭിരാമി എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അഭിരാമി ചികിത്സയിൽ കഴിഞ്ഞിരുന്നത്.അതേസമയം ആശുപത്രി അധികൃതർ മതിയായ കരുതൽ നൽകിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. രാവിലെ കുട്ടിയ്‌ക്ക് ശക്തമായ പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിന് ശേഷം അഭിരാമിക്ക് പ്രാഥമിക ചികിത്സ നൽകിയതിൽ വീഴ്ചയുണ്ടായെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

Previous ArticleNext Article