India, News

പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ;അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും

keralanews indian railways announces new baggage rules extra baggage fees will charge for more baggage

ന്യൂഡൽഹി: പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഇനി മുതൽ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് ഉണ്ടെങ്കിൽ അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യണം.ഏതെങ്കിലും യാത്രക്കാരന്‍ നിശ്ചിത മാനദണ്ഡത്തേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കുന്നതായി കണ്ടെത്തിയാല്‍, അവരില്‍ നിന്ന് അധിക ഫീസ് ഈടാക്കും. യാത്രക്കാരന് 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്യാം.40 കിലോ മുതല്‍ 70 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ ട്രെയിന്‍ കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ കോച്ചിനും അനുസരിച്ച്‌ ലഗേജുകള്‍ക്ക് റെയില്‍വേ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതുപോലെ, എസി ടു ടയറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 50 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസിയില്‍ പരമാവധി 70 കിലോഗ്രാം വരെ. അധിക തുക നല്‍കി ഈ പരിധി 80 കിലോ വരെ വര്‍ധിപ്പിക്കാം.

Previous ArticleNext Article