Kerala, News

വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

keralanews valapattanam i s recruitment case court sentenced accused to imprisonment

കൊച്ചി: വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ പ്രഖ്യാപിച്ച് എൻ ഐ എ കോടതി. കേസിലെ ഒന്നും അഞ്ചും പ്രതികളായ മിഥിലജ്, ഹംസ എന്നിവർക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ അബ്ദുൾ റസാഖിന് ആറ് വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണം.ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിലാജ് ,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലേറെ പേരെ ഐഎസിൽ ചേർത്തെന്നാണ് കേസ്.പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്.

Previous ArticleNext Article