Kerala, News

കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ ഒരിടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു

keralanews schools closed following corona expansion in the state reopening today

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും.ബാച്ച്‌ അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്.10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും. 21 മുതൽ പിടിഎ യോഗങ്ങൾ ചേരും. വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാണ്. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്‌ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്.

Previous ArticleNext Article